19 September Saturday

സംവാദങ്ങൾ ആരോഗ്യകരമാകണം; വ്യക്തിപരമായി മാധ്യമപ്രവർത്തകരെ താൻ വിമർശിച്ചിട്ടില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

തിരുവനന്തപുരം > സംവാദങ്ങൾ നടക്കേണ്ടത് ആരോഗ്യകരമായി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ വിമർശനം ഉന്നയിച്ചിട്ടുള്ളത് മാധ്യമങ്ങളെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചുമാണ്, വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് ആളുകളെ ആക്രമിക്കുന്നതാണ് സൈബർ ആക്രമണം. സംവാദം മറ്റൊന്നാണ്.- മാധ്യമപ്രവർത്തകർക്കുനേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന പരാതിയോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭിപ്രായങ്ങൾ വിമർശനപരമായി ഉന്നയിക്കാം. വസ്തുതകളെ അങ്ങനെ കാണണം. മുഖ്യമന്ത്രി ആകുന്നതിനും മുൻപേ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കാൻ തുടങ്ങിയിരുന്നു. എത്രയോ കാലമായി അത് നടക്കുന്നു. നിലവാരം വിട്ടുള്ള ആക്ഷേപങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം താൻ വ്യക്തിപരമായല്ല, വഹിക്കുന്ന സ്ഥാനത്തിനെതിരായ ആക്രമണമായാണ് കണ്ടതെന്നും പിണറായി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top