16 December Monday

വാഗ്ദാനങ്ങളുടെ നിര്‍വഹണപുരോഗതിയുമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്; പൂര്‍ണരൂപം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തിരുവനന്തപുരം > അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രകടനപത്രികയിലൂടെ വിശദീകരിച്ചാണ് മൂന്നു വര്‍ഷം മുമ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രകടനപത്രികയെ അടിസ്ഥാനമാക്കിയായിരുന്നു മൂന്നു വര്‍ഷത്തെ ഭരണം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചുവെന്ന് ഓരോ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു പറയുകയും ചെയ്യുന്നുണ്ട്. മൂന്നാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ഓരോ പദ്ധതിയുടേയും പുരോഗതി രേഖപ്പെടുത്തിയതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇത്തരത്തില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top