09 August Sunday

ദുരിതാശ്വാസത്തിനായി ഒരു ക്ലിക്ക്; ' അടയാളങ്ങള്‍' ഫോട്ടോഗ്രാഫി മത്സരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കൊച്ചി> തൃക്കാക്കര കെഎംഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കുുക എന്ന ലക്ഷ്യത്തോടയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു
 
അയച്ചുനല്‍കുന്ന ചിത്രത്തോടൊപ്പം  രജിസ്‌ട്രേഷന്‍ ഫീ ആയ 50 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ അടച്ചതിന്റെ രസീതുകൂടെ അയച്ചുനല്‍കേണ്ടതുണ്ട്. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.  സെപ്റ്റംബര്‍ 19 വരെ എന്‍ട്രികള്‍ ക്ഷണിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top