28 September Monday

മന്ത്രിമാർ രാജമലയിൽ; രക്ഷാപ്രവർത്തനം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മന്ത്രി എം എം മണി ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കുന്നു

മൂന്നാർ > രാജമലയില്‍ മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌‌. സംസ്ഥാന സർക്കാർ അനുവദിച്ച ധനസഹായം ഉടൻ ലഭ്യമാക്കാനുള്ള നടപടികളുണ്ടാകും. കോവിഡ‌് മാനദണ്ഡങ്ങൾ പ്രകാരം പോസ‌്റ്റ‌്മോർട്ടം ചെയ്തതിന‌് ശേഷമേ മൃതദേഹം സംസ‌്കരിക്കു. ഇത‌് കമ്പനിയിൽ നിന്നും ധനസഹായം ലഭിക്കാൻ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. മുൻ എംപി ജോയ‌്സ‌് ജോർജ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.  പകൽ രണ്ടോടെ മന്ത്രി ഇ ചന്ദ്രശേഖരൻ സ്ഥലത്തെത്തി. ഇ എസ് ബിജിമോള്‍ എംഎല്‍എയും  മന്ത്രിക്കൊപ്പമുണ്ടായി.

പരമാവധി മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ‌് പെട്ടിമുടിയിൽ നടത്തുന്നതെന്ന‌് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി. ദുരന്തപ്രദേശം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രശ‌്നങ്ങൾ ഒഴിവാക്കാൻ മൃതദേഹങ്ങൾ പോസ‌്റ്റ‌്മോർട്ടം നടത്തേണ്ടതുണ്ട‌്. മരിച്ചവർക്ക‌് ഇൻഷുറൻസ‌് ആനുകൂല്യം ലഭിക്കാനും ഇത‌് അനിവാര്യമാണ‌്. മൃതദേഹങ്ങൾ ഒഴുകിപ്പോകാനും സാധ്യതയുണ്ട‌്. പുഴയിൽ തെരച്ചിൽ നടത്തിവരികയാണ്‌. ബന്ധുക്കൾക്ക‌് മൃതദേഹങ്ങൾ കാണാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top