18 January Monday

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കൊച്ചി> പെട്രോൾ, ഡീസൽ വില വീണ്ടും കേന്ദ്രം  വർദ്ധിപ്പിച്ചു. പെട്രോളിന്‌ 25 പൈസയും ഡീസലിന്‌ 27 പൈസയുമാണ്‌ കൂട്ടിയത്‌. ജനുവരിയിൽ  രണ്ടാംതവണയാണ്‌ വില കൂട്ടുന്നത്‌. ഇതോടെ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ. കോഴിക്കോട് പെട്രോള്‍ വില 84.66 രൂപ, ഡീസല്‍ വില 78.77 രൂപയായി .

മുംബൈയിൽ പെട്രോളിന്‌ 91.07 രൂപയും ഡീസലിന്‌ 81.34 രൂപയുമായി. ഡൽഹിയിൽ പെട്രോളിന്‌ 84.45 രൂപയും ഡീസലിന്‌ 74.63 രൂപയുമാണ്‌ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top