03 March Wednesday

81 കടന്ന്‌ ഡീസൽ ; തിരുവനന്തപുരത്ത് ലിറ്റർ ഡീസലിന് 81.79 രൂപ, പെട്രോളിന് 87.98 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കൊച്ചി > ശനിയാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി. ഇതോടെ സംസ്ഥാനത്ത് ഡീസൽവില ലിറ്ററിന് 81 രൂപ കടന്നു. ഈമാസം ആറാംതവണയാണ് വില കൂട്ടുന്നത്. തിരുവനന്തപുരത്ത്  ലിറ്റർ ഡീസലിന്  81.79 രൂപയും പെട്രോളിന് 87.98 രൂപയുമാണ്‌ ശനിയാഴ്ചത്തെ വില. കൊച്ചിയിൽ പെട്രോൾ 85.86, ഡീസൽ 80.03 രൂപ. കോഴിക്കോട്ട്‌ പെട്രോൾ 86.16, ഡീസൽ 80.35 രൂപ. രണ്ടുമാസത്തിനിടെ ഒരുലിറ്റർ പെട്രോളിന് 4.94 രൂപയും ഡീസലിന് 5.62 രൂപയും കൂട്ടി. 

കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച എക്സൈസ് നികുതിയാണ്‌ ഈ കൊള്ള വിലയ്‌ക്ക്‌പിന്നിൽ. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവിലയേക്കാൾ ഉയർന്ന തുകയാണ് നികുതി. ഐഒസിയുടെ കണക്കനുസരിച്ച്  ഒരുലിറ്റർ പെട്രോളിന്‌ അടിസ്ഥാനവില 28.13 രൂപയും ഡീസലിന്‌‌ 29.19 രൂപയുമാണ്‌.

എന്നാൽ, ഒരുലിറ്റർ പെട്രോളിന്‌ 32.98 രൂപയും ഡീസലിന്‌ 31.83 രൂപയും എക്സൈസ് നികുതിയാണ്‌. നികുതികൂടി ചേർത്ത്‌ പെട്രോൾവില 61.11 രൂപയായും ഡീസൽവില 61.02 രൂപയായും ഉയരുന്നു. ഇതോടൊപ്പം ഡീലർമാർക്കുള്ള കമീഷനും വാറ്റുംകൂടി ചേർക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top