29 July Thursday

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ 100 ന് അരികില്‍, രാജസ്ഥാനിൽ 108.37

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

കൊച്ചി > ഇന്ധന വില കൂട്ടലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിൽ കേന്ദ്രം വീണ്ടും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോൾ വില 100 ന് അരികിലെത്തി.

ഞായറാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.  ഇതോടെ പെട്രോളിന് തിരുവനന്തപുരം ന​ഗരത്തിൽ  99. 20 രൂപയും ഡീസലിന് 94. 47 രൂപയുമായി. കൊച്ചിയിൽ 97.32 രൂപയും 92. 71 രൂപയും കോഴിക്കോട്ട്‌ 97.63, 93.02 രൂപയുമാണ് ഈടാക്കിയത്. പ്രീമിയം പെട്രോൾ വില  തിരുവനന്തപുരത്ത് 102.58 രൂപയും കാസർകോട്ട്‌ 101.82 രൂപയുമായി. ഈമാസം 11 വണയായി പെട്രോളിന് 2.99 രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി.

രാജസ്ഥാനിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി ജില്ലയായ ശ്രീ ​ഗം​ഗാ ന​ഗറിൽ പെട്രോൾ 108.37 രൂപയിലേക്കും ഡീസൽ 101.12 രൂപയിലേക്കും എത്തി. അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലും ലഡാക്കിലും പെട്രോൾ വില 100 കടന്നു.

വിവിധ ന​ഗരങ്ങളിലെ പെട്രോൾ വില


ജയ്‌‌പുർ (രാജസ്ഥാൻ) 103.88
ഭോപാൽ (മധ്യപ്രദേശ്) 105.43
മുംബൈ (മഹാരാഷ്ട്ര) 103.36
വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) 102.16
ഹൈദരാബാദ് (തെലങ്കാന) 101.04
ബം​ഗളൂരു (കർണാടകം) 100.47
ശ്രീന​ഗർ (ജമ്മു- കശ്മീർ)- 100. 26.
ലേ (ലഡാക്) - 102. 72
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top