പത്തനംതിട്ട> തിരുവല്ല പെരിങ്ങരയിൽ നെല്ലിന് കീടനാശിനി തളിച്ച രണ്ടുപേർ മരിച്ചു. മൂന്നുപേരെ അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുപ്പിൽ കോളനിയിൽ സനിൽകുമാർ (42), ജോണി എന്നിവരാണ് മരിച്ചത്.
വേങ്ങലിൽ പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം. കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥത തോന്നുകയായിരുന്നു. ഉടനെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരിച്ചു.ആദ്യം ചങ്ങനാശ്ശേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
മരിച്ച രണ്ടു പേരും കർഷക തൊഴിലാളികൾ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നൽകിയ കീടനാശിനി ആണോ ഇവർ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിരാട് എന്ന പേരിലുള്ള കീടനാശിനി ചില സ്വകാര്യ ഏജൻസികൾ എത്തിച്ചതാണെന്നും പറയുന്നു.