24 August Saturday

പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ്- ബിജെപി ബാന്ധവം; എൽഡിഎഫ് ചെയർപേഴ്‌സണെതിരെ അവിശ്വാസം പാസായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

പെരുമ്പാവൂർ> എൽഡിഎഫ്‌ ഭരണം അട്ടി മറിച്ച കോൺഗ്രസ്, വർഗീയ പിന്തിരിപ്പൻ കൂട്ടുകെട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫ് നഗരസഭാ ഭരണത്തിനെതിരെ കോൺഗ്രസും ബിജെപിയും പിഡിപിയും യുഡിഎഫ് നയത്തിനെതിരെ രൂപീകൃതമായ പൗരമുന്നണിയും ചേർന്ന് രൂപം കൊടുത്ത അവിശുദ്ധ കൂട്ടുകെട്ടിൽ ചെയർപേഴ്സണെതിരായ അവിശ്വാസം പാസായി.

27 അംഗ കൗൺസിലിൽ 9യുഡിഎഫും 3 ബിജെപിയും ഒരു പിഡിപിയും ഒരു സ്വതന്ത്രനും ചേർന്ന് 14 പേർ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിക്കുകയും പാസാവുകയുമാണ് ഉണ്ടായത്. അഴിമതി രഹിതവും വികസനോന്മുഖവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയ എൽഡിഎഫ് കൗൺസിലിനെ യുഡിഎഫ്, ബിജെപി, പിഡിപി, അടക്കമുള്ളവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വശംവദരാകാത്തതാണ് അവിശ്വാസ പ്രമേയത്തിലേയ്ക്ക് നയിച്ചതെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി എം സലിം ആരോപിച്ചു.

നഗരത്തിന്റെ മഹത്തായ പൈതൃകത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കലാണ് ഇതെന്ന് സലിം ഓർമ്മിപ്പിച്ചു. കോൺഗ്രസ് റിബലായി മത്സരിച്ച് സിപിഐ എം ന് പിന്തുണ നൽകി ക്ഷേമകാര്യ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്ന കെ എ അലി ധാർമികതയുടെ ഒരംശമെങ്കിലുമുണ്ടെങ്കിൽ തൽസ്ഥാനം രാജിവയ്ക്കണമെന്ന് ഏരിയാ സെക്രട്ടറി ആവശ്യപ്പെട്ടു. അധാർമ്മിക സഖ്യത്തെ സംബന്ധിച്ച് കോൺഗ്രസും ബിജെപിയും പിഡിപിയും നിലപാട് വ്യക്തമാക്കണമെന്നും പി എം സലിം ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top