20 September Monday

തിരുവനന്തപുരം പേരൂർക്കടയിൽ ആർഎസ്‌എസ്‌ – ബിജെപി വിട്ട് 30 പേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

ആർഎസ്എസ് -–- ബിജെപി ബന്ധം ഉപേക്ഷിച്ചവരെ സിപിഐ എം സംസ്ഥാന 
കമ്മിറ്റിയംഗം എം വിജയകുമാർ പാർടി പതാക നൽകി സ്വീകരിക്കുന്നു

പേരൂർക്കട > ആർഎസ്എസ് - ബിജെപി ബന്ധമുപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനെത്തിയവർക്ക് സ്വീകരണം നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ പാർടി പതാക കൈമാറി. കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ വാർഡുകളിൽനിന്നും 30  പേരാണ് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.
 
ബിജെപി ചെട്ടിവിളാകം ഏരിയ പ്രസിഡന്റും കർഷകമോർച്ച മണ്ഡലം പ്രസിഡന്റുമായ വി ശ്രീകുമാരൻ നായർ, ആർഎസ്എസ് മണ്ഡൽകാര്യവാഹക് വി വിനോദ്, ശാഖ മുഖ്യ ശിക്ഷക് ശ്രീകാന്ത്, ബിജെപി മുൻ മണ്ഡലം സെക്രട്ടറി പി ശ്രീകുമാർ, കർഷകമോർച്ച ഏരിയ സെക്രട്ടറി അജിത് കുമാർ, ബിജെപി ഐടി സെൽ കൺവീനർ അക്ഷയ് എസ് നായർ എന്നിവരും കുടുംബാംഗങ്ങളുമാണ്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. സിപിഐ എം ഏരിയാകമ്മിറ്റിയംഗം ചാന്നാൻവിള മോഹനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, ഏരിയാകമ്മിറ്റി അംഗം എം എ റഹിം, ലോക്കൽ സെക്രട്ടറി എ അജ്മൽ ഖാൻ, വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
 
ഡിസിസി ജനറൽ സെക്രട്ടറിയും ആർഎസ്എസ്  
മുൻ മണ്ഡൽ കാര്യവാഹകും
 
ഡിസിസി ജനറൽ സെക്രട്ടറിയും ഡിസിസി അംഗവും കോൺഗ്രസ്, - യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളും ആർഎസ്എസ്  മുൻ മണ്ഡൽ കാര്യവാഹകും സിപിഐ നേതാക്കളും ഉൾപ്പെടെയുള്ളവർ സിപിഐ എമ്മിൽ ചേർന്നു.പതിനാറ് വർഷം കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡന്റും  അഞ്ച് വർഷമായി ഡിസിസി ജനറൽ സെക്രട്ടറിയും മുൻ  പഞ്ചായത്ത് അംഗവും കാട്ടാക്കട താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ എം മഹേന്ദ്രൻ, ഡിസിസി അംഗം അഴകം തങ്കപ്പൻ, മാറനല്ലൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മനു പ്രതാപ്, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വണ്ടന്നൂർ അരുൺ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുവിക്കര സത്യൻ, യൂത്ത്  കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.എസ് ആർ ബൈജു, ആർ എസ് എസ്  മുൻ മണ്ഡൽ കാര്യവാഹ് കെ എസ് കുമാർ (കണ്ണൻ), ബിജെപി ചീനിവിള വാർഡ് മുൻ ജനറൽ സെക്രട്ടറി ആർ ഷിബു, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി പ്രദീപ് കുമാർ, കോൺഗ്രസ് ഊരൂട്ടമ്പലം വാർഡ് കമ്മിറ്റി അംഗം ബി എ പ്രേംജിത്ത്, കോൺഗ്രസ് എരുത്താവൂർ വാർഡ് പ്രസിഡന്റ് കെ സുരേഷ്, അംഗം കെ ഗോപകുമാർ, വിഷ്ണു, സിപിഐ അംഗങ്ങളായിരുന്ന രവീന്ദ്രൻ നായർ, പി തമ്പി  എന്നിവരാണ് സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വീകരണം നൽകി. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.  ഊരൂട്ടമ്പലം ലോക്കൽ  സെക്രട്ടറി പി എസ് പ്രഷീദ് സ്വാഗതം പറഞ്ഞു. കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, ജില്ലാ പഞ്ചായത്ത് അംഗം ഡി സുരേഷ് കുമാർ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ, സിപിഐ എം ഏരിയാകമ്മിറ്റി അംഗം ടി തങ്കരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി വി അനിൽകുമാർ, മാറനല്ലൂർ ലോക്കൽ സെക്രട്ടറി ടി ജയകുമാർ, ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് ജി ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു. എ ശശികുമാർ നന്ദി പറഞ്ഞു.
 
കോൺ​ഗ്രസ് 
വിട്ട്‌ ദമ്പതികൾ
 
പെരുങ്കടവിള പഞ്ചായത്തിൽ പുനയൽകോണത്ത് കോൺ​ഗ്രസ്‌ പ്രവർത്തകരായിരുന്ന കുടുംബം സിപിഐ എമിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന ചന്ദ്രനും ഭാര്യ ലൈലാമണിയുമാണ് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ പാർടി പതാക നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി പ്രഭകുമാർ, ​ഗോപിനാഥൻനായർ, ജി സുനിൽ, ടി സുനിൽ, അജയ്, അനൂപ്, തുടങ്ങിയവർപങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top