04 December Wednesday

താമസിക്കാം കുറഞ്ഞ ചെലവിൽ; പീപ്പിൾസ് റെസ്റ്റ് ഹൗസ്‌ ഫോർട്ട്‌ കൊച്ചിയിലും

സ്വന്തം ലേഖികUpdated: Sunday Oct 20, 2024

ഫോർട്ട് കൊച്ചിയിലെ പീപ്പിൾസ്‌ റെസ്റ്റ് ഹൗസ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി > കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് താമസസൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റെസ്റ്റ്‌ ഹൗസ് ഫോർട്ട്‌ കൊച്ചിയിൽ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. റസ്‌റ്റോറന്റും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഓൺലൈൻ ബുക്കിങ്‌ റെസ്റ്റ്‌ ഹൗസുകളെ ജനകീയമാക്കിയെന്ന്‌ മന്ത്രി പറഞ്ഞു. 3.15 ലക്ഷം ബുക്കിങ്ങാണ് ഇതുവരെ ലഭിച്ചത്‌. 20 കോടിയോളം രൂപ സർക്കാരിന് അധികമായി ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷനായി. കെ വി തോമസ്‌, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ ഷീബ ലാൽ, പ്രിയ പ്രശാന്ത്‌, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, ആന്റണി കുരീത്തറ, പി എം ഇസ്മുദീൻ, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനിയർ എസ് അനിതകുമാരി, ജെസ്സിമോൾ ജോഷ്വ, എം എം ഫ്രാൻസിസ്, കെ എം റിയാദ് എന്നിവർ സംസാരിച്ചു.

നിലവിലെ രണ്ട്‌ റെസ്റ്റ്‌ ഹൗസ് കെട്ടിടവും പൈതൃകഭംഗിക്ക് കോട്ടംവരാത്തവിധത്തിലാണ്  നവീകരിച്ച്‌ പീപ്പിൾസ്‌ റെസ്റ്റ്‌ ഹൗസാക്കിയത്‌. 2022–--23 സാമ്പത്തികവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 1.45 കോടി ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ്‌ സർക്കാർ യാഥാർഥ്യമാക്കിയത്‌. ഓൺലൈനിൽ ബുക്ക് ചെയ്ത് റെസ്റ്റ് ഹൗസിൽ താമസിക്കാം. ശീതീകരിച്ച മുറിയുടെ ഒരുദിവസത്തെ വാടക 750 രൂപയാണ്. ഒരുമാസം മുമ്പുമുതൽ ബുക്ക്‌ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top