23 April Friday

പുതുക്കിയ പെൻഷൻ ഏപ്രിൽമുതൽ ; പ്രത്യേക അപേക്ഷ വേണ്ട

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തിരുവനന്തപുരം
വിരമിച്ച സർക്കാർ ജീവനക്കാർക്കെല്ലാം പെൻഷൻ പരിഷ്‌കരണത്തിന്റെ ആനുകുല്യം ഏപ്രിൽമുതൽ ലഭ്യമായിത്തുടങ്ങുമെന്ന്‌  മന്ത്രി ടി എം തോമസ്‌ ഐസക്. പെൻഷൻ പരിഷ്‌കരിച്ചിറക്കിയ ഉത്തരവിലെ പരാതി പരിഹരിക്കും.

പെൻഷൻ പരിഷ്‌കരിക്കുന്നതിന് അപേക്ഷ നൽകണമെന്നതാണ്‌  പ്രധാന പരാതി. അപേക്ഷ വേണമെന്ന നിബന്ധന മുൻവർഷങ്ങളിലെ ഉത്തരവുകളുടെ ഭാഗമായിരുന്നു‌. ആ നടപടിക്രമമാണ്‌ തുടർന്നത്‌. ഇത്തവണ അതുവേണ്ടെന്ന്‌ നിശ്ചയിക്കുകയാണ്‌. കോവിഡുകാലത്ത് അപേക്ഷയുമായി ട്രഷറിയിൽ പോകേണ്ടിവരുന്നതും ഫോം പരിശോധിച്ച് തീരുമാനമെടുക്കേണ്ട കാലതാമസവും പരിഗണിച്ചാണിത്‌. ജൂൺ 30വരെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ബന്ധപ്പെട്ട ട്രഷറി ഉദ്യോഗസ്ഥൻ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയ ഇൻഡക്‌സ്‌ ഉപയോഗിച്ച് പരിഷ്‌കരിച്ചുനൽകും. ഇതിനായി പ്രത്യേകം ഫോറം ആവശ്യമില്ല.ജൂലൈ ഒന്നിനുശേഷം വിരമിച്ച ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടി പൂർത്തീകരിച്ചാണ്‌ പെൻഷൻ നൽകാനാകുക. ഇത് അക്കൗണ്ടന്റ്‌ ജനറൽ പരിശോധിച്ച് പുതുക്കിയ പെൻഷൻ അധികാരപ്പെടുത്തൽ പത്രം (ഓതറൈസേഷൻ) നൽകും.

അത്യാവശ്യ വിവരം  ട്രഷറിയിൽ ലഭ്യമല്ലാത്ത കുറച്ച്‌ പെൻഷൻകാർമാത്രം വിവരം ഓൺലൈനായി നൽകേണ്ടതുള്ളൂ.  ഇതുമായി ബന്ധപ്പെട്ട പരാതി അടിയന്തരമായി പരിഹരിക്കാൻ ട്രഷറി, ധന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top