19 September Thursday

കെട്ടിത്തിന്റെ ചില്ലുപാളി തകർന്നുവീണ് കാൽനടയാത്രക്കാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

തൃശൂർ > കെട്ടിടത്തിന്റെ ചില്ല് തകർന്നുവീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു. തൃശൂർ സ്വരാജ് റൗണ്ടിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി ​ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് സമീപത്തെ കടയുടെ ഒന്നാം നിലയിൽ നിന്നും ചില്ലുപാളി ഇളകി വീഴുകയായിരുന്നു.

കെട്ടിടം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കാലപ്പഴക്കം വന്ന ചില്ലാണ് തകർന്നു വീണത്. ​ഗോപാലകൃഷ്ണനെ പ്രദേശവാസികളും ഓട്ടോ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പൊലീസെത്തി ഫുട്പാത്ത് അടച്ചു. കടയിലെ മറ്റ് ചില്ലുപാളികൾ കൂടി മാറ്റാൻ നിർദേശം നൽകിയതായും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top