Deshabhimani

പട്ടയമേള ഇന്ന്‌ ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:32 AM | 0 min read


കൊച്ചി
സംസ്ഥാനതല പട്ടയമേള വ്യാഴാഴ്‌ച കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ 4.30ന്‌  കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ ചേരുന്ന ചടങ്ങിൽ റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനാകും. വ്യവസായമന്ത്രി പി രാജീവ്‌, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാകും.
ജില്ലയിലെ വിവിധ താലൂക്കുകളിലെ 539 പട്ടയങ്ങൾ വേദിയിൽ വിതരണം ചെയ്യും. കോതമംഗലം–- -24, മൂവാറ്റുപുഴ–- -26, കുന്നത്തുനാട്– 27, ആലുവ–- -11, പറവൂർ– 10, കൊച്ചി– ഒമ്പത്‌, കണയന്നൂർ– ഏഴ്‌ എന്നിങ്ങനെയാണ്‌ നൽകുന്നത്‌. 250 ലാൻഡ്‌ ട്രിബ്യൂണൽ പട്ടയങ്ങളും 70 ദേവസ്വം പട്ടയങ്ങളും കോതമംഗലം സ്പെഷ്യൽ ഓഫീസിനുകീഴിൽ 105 പട്ടയങ്ങളും വിതരണം ചെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

Home