18 June Tuesday

പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

കൊച്ചി> പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.. വിനീതാ ഗിരീഷ്, എ ആർ കൃഷ്ണവേണി, ഗിരിജ, ഉമ്മർ പാലത്തിങ്കൽ, കെ വി എ ജബ്ബാർ, കുഞ്ഞു മുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുൾ നസീർ, അബ്ദുൾ ഹക്കിം റാസി, ബൾക്കീസ്, മുനീർ, ജയലേഖ, സുനിത, ആമിന, എ. കെ. അക്ബർ, ഷീജ, സംഗീത, കെ.സി. മണികണ്ഠൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പരിഗണിച്ചത്.

കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143 എ പ്രകാരം ആസ്തി -ബാധ്യതാ വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ്  തെരഞ്ഞെടുപ്പു കമീഷൻ 28 അംഗ നഗരസഭയിലെ 24 അംഗങ്ങളെ അയോഗ്യരാക്കിയത്. ഇതിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടും. 2015 നവംബർ 12 ന് ചുമതലയേറ്റ അംഗങ്ങൾ 30 മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ നിശ്ചിത ഫോമിൽ കൊച്ചിയിലെ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർക്ക് നൽകണമായിരുന്നു. ഇതു പാലിച്ചില്ലെന്ന് കണ്ടാണ് കമീഷൻ ഇവരെ അയോഗ്യരാക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top