04 August Tuesday
രോഗികളല്ല, രോഗമാണ് ശത്രു

പുറത്തുനിന്നെത്തുന്നവരെ ഒറ്റപ്പെടുത്തരുത്; മനുഷ്യത്വമാണ് കരുത്തുള്ള ആയുധം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

തിരുവനന്തപുരം > പുറംനാട്ടിൽ നിന്നെത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ചിലയിടങ്ങളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മനുഷ്യർക്ക് ചേർന്നതല്ല. പുറംനാട്ടിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുകയും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്വം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ നാടിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുന്നവരിൽ ചിലർക്ക് അസുഖമുണ്ട്. രോഗബാധിതരെ അകറ്റി നിർത്തുകയല്ല വേണ്ടത്. ശാരീരിക അകലം പാലിച്ച് സംരക്ഷിക്കണം. ക്വാറന്റൈനിൽ കഴിയുന്നവരെ ശല്യപ്പെടുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

രോഗികളല്ല, രോഗമാണ് ശത്രു എന്ന് മനസിലാക്കണം. രോഗത്തെ തടഞ്ഞു നിർത്താൻ ഏറ്റവും കരുത്തുള്ള ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതൽ, ദയ ഇതെല്ലാം ഉയർത്തിപ്പിടിച്ചാൽ മാത്രമേ ഈ ഘട്ടത്തെ അതിജീവിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top