17 October Thursday

ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി: കുറ്റം കണ്ടെത്തിയാൽ കർശന നടപടി: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കൊച്ചി
ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ റിപ്പോർട്ട‌് ആവശ്യപ്പെട്ടെന്നും കുറ്റം കണ്ടെത്തിയാൽ മെഡിക്കൽ കോളേജ‌് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന‌ും മന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാൽ, പാവപ്പെട്ട രോഗികൾക്ക‌് ഏറ്റവും മികച്ച ചികിത്സ നൽകുന്ന സ്ഥാപനത്തെ തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

സംഭവം അറിഞ്ഞ ഉടൻ സൂപ്രണ്ടിനെ വിളിച്ച‌് വിവരമന്വേഷിച്ചിരുന്നു. വെന്റിലേറ്റർ ഒഴിവുണ്ടോ എന്ന‌് ഉറപ്പാക്കാതെയാണ‌് രോഗിയുമായി മെഡിക്കൽ കോളേജ‌ിൽ എത്തിയതെന്നും അതേത്തുടർന്ന‌് അവർ ഒരു സ്വകാര്യ ആശുപത്രിയിലേക്ക‌് പോയെന്നും വീണ്ടും തിരിച്ചുവരികയായിരുന്നെന്നുമാണ‌് അറിഞ്ഞത‌്. വെന്റിലേറ്ററെല്ലാം ഉപയോഗത്തിലാണെങ്കിൽ പെട്ടെന്ന‌് മറ്റൊരാൾക്കായി സൗകര്യപ്പെടുത്താൻ കഴിയില്ല.  ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ‌്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. എന്നാൽ, അതിന്റെ പേരിൽ സർക്കാർ ആശുപത്രികൾക്കെതിരായ പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top