Deshabhimani

‘കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി' : പത്മജ വേണുഗോപാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:39 AM | 0 min read


തൃശൂർ
കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് കോൺഗ്രസ്‌ നേതാക്കളുടെ ലക്ഷ്യമെന്ന്‌ പത്മജ വേണുഗോപാൽ.  കെ മുരളീധരന്‌   ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി. ഫേസ്‌ബുക്ക്‌ പേജിലാണ്‌ പത്മജയുടെ പരിഹാസം.

‘കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി.  10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നു. ഞങ്ങളെയൊക്കെ തോല്പിക്കാൻ നിന്നവർക്ക് ഉയർന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോൺഗ്രസ്‌ പ്രവർത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ കരുണാകരനെക്കൊണ്ട് വളർന്ന പലർക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തുചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. എന്റെ കാര്യത്തിൽ അവർ വിജയിച്ചു.അടുത്ത ലക്ഷ്യം കെ മുരളീധരൻ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?’ പത്മജ ഫേസ്‌ബുക്കിൽ കുറിച്ചു. തൃശൂരിൽ നിന്ന്‌  ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന്‌ മുരളീധരൻ തുറന്നടിച്ചിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home