07 June Sunday

കോവിഡ് 19 സംശയം : പത്തനംതിട്ടയില്‍ ഒന്‍പത് പേരുടെ ഫലം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

pathanamthitta test result: 9 cases of covid are negative

പത്തനംതിട്ട> പത്തനംതിട്ടയില്‍ കോവിഡ് 19 സംശയിച്ച ഒന്‍പത് പേരുടെ ഫലം നെഗറ്റീവ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 22 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയായ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുമുള്‍പ്പെടെ 29 പേരാണ് നിലവില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
 
ഇതുവരെ അയച്ച സാമ്പിളുകളില്‍ 40 എണ്ണം നെഗറ്റീവാണ്. നെഗറ്റീവ് പരിശോധനാഫലം ലഭിച്ച 22 പേരെ ഇതുവരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.  കോവിഡ് 19 സംശയിച്ച 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 40 എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരി 25 മുതല്‍ വിദേശത്ത് നിന്നും ജില്ലയിലേക്കെത്തിയ 726 പേരുടെ പടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

 





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top