18 November Monday

ദുരിതാശ്വാസ ക്യാമ്പിലെ പിരിവ് : ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2019

ആലപ്പുഴ>
ചേർത്തല തെക്ക്‌  ഗ്രാമപഞ്ചായത്തിലെ അംബേദ്‌കർ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപിരിവ്‌ നടത്തിയതിന്‌ സിപിഐ എം കുറുപ്പൻകുളങ്ങര ലോക്കൽകമ്മിറ്റി അംഗം ഓമനക്കുട്ടനെ അന്വേഷണവിധേയമായി പാർടിയിൽ നിന്നു സസ്‌പെൻഡ്‌ ചെയ്‌തതായി പാർടി ജില്ലാ സെക്രട്ടറി  ആർ നാസർ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലെ മുഴുവൻ ചെലവുകളും  സർക്കാർതന്നെയാണ്‌ വഹിക്കുന്നത്‌. ക്യാമ്പ്‌ നടക്കുന്ന സ്ഥലത്തെ വൈദ്യുതി ചാർജ്‌ അടയ്‌ക്കാനാണ്‌ ഓമനക്കുട്ടൻ ക്യാമ്പ്‌ അംഗങ്ങളിൽനിന്ന്‌ പണം സ്വരൂപിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top