18 July Thursday

പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടവും ക്വാര്‍ട്ടേഴ്സും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

കണ്ണൂര്‍> പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ കെട്ടിടവും ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുന്നതിന് നടപടി ക്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി ആരോഗ്യവകുപ്പിന് കീഴിലുള്ള 50 സെന്‍റ് സ്ഥലം 11.12.2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി എണ്‍പത്തിയൊന്നുലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പ്രൊപ്പോസല്‍ കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി വി രാജേഷ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പോലീസ് മോഡണൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് വേണ്ട നടപടികള്‍ സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച് വരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ഫ്ളാറ്റ് മാതൃകയിലുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവിയില്‍നിന്നും സര്‍ക്കാരില്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതാനിന്നും മുഖ്യമന്ത്രി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top