16 November Saturday

പറവൂരില്‍ 500 വീടുകൾ നാളെ കൈമാറും; താക്കോൽദാനം മുഖ്യമന്ത്രി നിർവഹിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

പറവൂർ > വടക്കേക്കര പഞ്ചായത്തിൽ റീബിൽഡ് കേരള, ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 500 വീടുകളുടെ താക്കോൽദാനപരിപാടി - ‘സമർപ്പണം 2019’ ഞായറാഴ്‌ച പകൽ 2.30ന് മൂത്തകുന്നം ക്ഷേത്രമൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ഹൈബി ഈഡൻ എംപി നിർവഹിക്കും. കുടുംബശ്രീ അംഗങ്ങളായ പ്രളയബാധിതർക്ക് ആർകെഎൽഎസ് പദ്ധതിയിലൂടെ 42 കോടി രൂപ വിതരണം ചെയ്ത് ജില്ലയിൽ ഒന്നാമതെത്തിയ കുടുംബശ്രീ സിഡിഎസിനെ കലക്ടർ എസ് സുഹാസും ആർകെഎൽഎസ് പദ്ധതിക്കായി പണം അനുവദിച്ച ബാങ്കുകളെ എസ് ശർമ എംഎൽഎയും ആദരിക്കും.

പദ്ധതിയുടെ ഭാഗമായി 555 വീടുകളാണ് പഞ്ചായത്തിലാകെ അനുവദിച്ചത്. 2018-–-19ലെ പദ്ധതിനിർവഹണത്തിൽ 3.41 കോടി രൂപ ചെലവ്‌ ചെയ്ത് ജില്ലയിൽ മുന്നിലെത്തിയ പഞ്ചായത്തിൽ ജനക്ഷേമകരമായ വികസനപ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡന്റ്‌ കെ എം അംബ്രോസ്, വൈസ് പ്രസിഡന്റ്‌ കെ യു ജിഷ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ മേഴ്സി സനൽകുമാർ, പി വിജയകുമാരി എന്നിവർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top