27 June Thursday

പഴവിള രമേശന്‍ മതനിരപേക്ഷതയുടെ പക്ഷത്ത് നിലയുറപ്പിച്ച പുരോഗമനകാരി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

തിരുവനന്തപുരം > പുരോഗമന സാഹിത്യധാരയുടെ പക്ഷത്ത് നിലയുറപ്പിച്ച പ്രശസ്ത എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.

സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുള്ള പഴവിള രമേശന്‍, കവിതകളിലൂടെയാണ് പ്രതിഭ തെളിയിച്ചത്.

ജനകീയമായ രചനകളിലൂടെ സാമൂഹ്യ രാഷ്ട്രീയപോരാട്ടങ്ങളില്‍ കണ്ണിചേരുവാനും സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് ഇടതുപക്ഷത്തെ സംവാദാത്മകമാക്കാനും അദ്ദേഹം ശ്രമിച്ചു.

ആധുനിക കവിതാ ശാഖയുടെ വക്താവായ പഴവിള, പുതിയ സാമൂഹ്യഘടനയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തി.മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പക്ഷത്ത് നിലയുറപ്പിച്ച ആ പുരോഗമനകാരിയുടെ വിടവാങ്ങല്‍ സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കോടിയേരി പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top