Deshabhimani

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 11:47 AM | 0 min read

വടക്കഞ്ചേരി > വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്ന്‌ തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി. പ്രദേശവാസികളിൽ നിന്നും ഇന്നു മുതൽ ടോൾ പിരിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. ഡിസംബർ അഞ്ചുമുതൽ ടോൾ പിരിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ തൽക്കാലം ടോൾ പിരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. സിപിഐ എം ടോൾ പ്ലാസയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. തുടർന്നാണ് കമ്പനിയുടെ നീക്കം.

2023 മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചതുമുതൽ പ്രദേശത്തെ ആറ് പഞ്ചായത്തുകൾക്ക് വാഹനത്തിന്റെ ആർസി ബുക്ക് കാണിച്ചാൽ സൗജന്യയാത്ര അനുവദിച്ചിരുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളെയും തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ഒഴിവാക്കിയിരുന്നത്.  മുമ്പും നിരവധിതവണ പ്രദേശവാസികളിൽനിന്ന്‌ ടോൾ പിരിക്കാൻ കരാർ കമ്പനി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home