21 July Sunday

ഇടുക്കി പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച മരക്കുരിശുകളും ശൂലവും നീക്കം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ഇടുക്കി > പാഞ്ചാലിമേട്ടിൽ  കഴിഞ്ഞ ദുഃഖവെള്ളിയാഴ‌്ച കാലത്ത‌് സ്ഥാപിച്ച‌ മൂന്ന‌് മരക്കുരിശുകൾ എടുത്തുമാറ്റി. മൂന്ന‌് മരക്കുരിശുകളാണ‌് വിശ്വാസികൾ തന്നെ മാറ്റിയത‌്.  മരക്കുരിശുകൾ ചൊവ്വാഴ‌്ച വൈകിട്ട‌് അഞ്ചിനുള്ളിൽ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന‌് ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു.

പുതിയതായി സ്ഥാപിച്ച  മൂന്ന‌് മരക്കുരിശുകളാണ‌് ചൊവ്വാഴ‌്ച രാവിലെ തന്നെ കണയങ്കവയൽ പള്ളി അധികൃതർ നീക്കിയത‌്.  കുരിശിന‌് സമീപം ബജ്‌റംഗ്‌ദൾ പ്രവർത്തകർ സ്ഥാപിച്ച ശൂലവും ക്ഷേത്രം അധികൃതർ മാറ്റി. സ്ഥലം കൈവശം വച്ചിട്ടുള്ള ഡിടിപിസി നേരത്തെ പരാതി  നൽകിയിരുന്നു. പാഞ്ചാലിമേട്ടിൽ നേരത്തെ സ്ഥാപിച്ച കുരിശുകൾ മാറ്റാൻ തീരുമാനമില്ല. അവിടെ ആരാധനകൾ പഴയപോലെ തുടരും.  സംസ്ഥാനത്തെ പ്രധാന ടൂറിസ‌്റ്റ‌് കേന്ദ്രമാണ‌് പാഞ്ചാലിമേടെന്നും എന്നാൽ തദ്ദേശവാസികളല്ലാത്ത ചിലർ ടൂറിസവും മതസൗഹാർദദവും തകർക്കാൻ ഗൂഡ  ശ്രമം നടത്തുന്നതായും ഇതിൽ ജാഗ്രത പുലർത്തണമെന്നും പെരുവന്താനം പഞ്ചായത്ത‌് അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top