കാസർകോട് > കാസർകോട് ജില്ലയിലെ പനത്തടി റാണിപുരം റോഡിൻ്റെ നവീകരണം അവസാന ഘട്ടത്തിൽ. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്നതും, കേരളത്തിന്റെ ഊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതുമായ റോഡിൻ്റെ അവസാനഘട്ട നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്.
ഹോസ്‌ദുർഗ് പണത്തൂർ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പനത്തടിയിൽ നിന്ന് ആരംഭിക്കുന്ന 10 കി.മീ നീളം വരുന്ന റോഡ്, 5.50 മീറ്റർ വീതിയിൽ മെക്കാ ഡം ടാറിങ് ചെയ്‌ത് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 11.00 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. റോഡ് നവീകരിച്ച് ഉപരിതലം മെക്കാഡം ടാറിംഗ് ചെയ്യുന്നതിനും, ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുമാണ് പദ്ധതിയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ 98 ശതമാനവും ഇതിനോടകം പൂർത്തീകരിക്കുകയും റോഡ് സുരക്ഷാ ക്രമീകരണ പ്രവൃത്തികൾ അവസാനഘട്ടത്തിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..