17 January Friday

എല്ലാ വ്യക്തികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണം; നയം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


തിരുവനന്തപുരം 
കിടപ്പുരോഗികളെ  പരിചരിക്കാൻ ജില്ലകളിൽ കൂടുതൽ സാന്ത്വനസേനയെ നിയോഗിക്കും. ഓരോ ജില്ലകളിലും 1000  സന്നദ്ധ പ്രവർത്തകർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകും.  പരിചരണം നൽകുന്ന എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തി സംസ്ഥാന പാലിയേറ്റീവ് കെയർ ഗ്രിഡും രൂപീകരിക്കും. ഇതടക്കം സുപ്രധാന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പാലിയേറ്റീവ് പരിചരണനയത്തിന്‌  മന്ത്രിസഭായോഗം അംഗീകാരം നൽകി.  കിടപ്പിലായവർക്ക്‌  ഉയർന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണം നൽകുകയാണ്‌  ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണനയം നടപ്പാക്കിയ സംസ്ഥാനത്തിന്‌ മറ്റൊരു കാൽവയ്‌പാകുകയാണ്‌ പുതിയ നയം.

മൂന്നുഘട്ട പരിചരണം
ആദ്യഘട്ടമായി ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ  കിടപ്പിലായവരുടെ പട്ടികയുണ്ടാക്കി  സമഗ്ര പ്ലാൻ തയ്യാറാക്കും. ഇവർക്ക്‌ കിടത്തിച്ചികിത്സയും ഫിസിയോതെറാപ്പിയും നൽകാൻ കഴിയുന്ന തരത്തിൽ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ വികസിപ്പിക്കുന്നതാണ്‌ രണ്ടാംഘട്ടം. എല്ലാ മെഡിക്കൽ കോളേജിലും ജില്ലാ ജനറൽ ആശുപത്രികളിലും പാലിയേറ്റീവ്‌ മെഡിസിൻ സംവിധാനം ശക്തമാക്കുന്നതാണ്‌ മൂന്നാംഘട്ടം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top