കൊച്ചി> പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാംഹികുഞ്ഞിനെ വിജലൻസ് ചോദ്യം ചെയ്തു തുടങ്ങി. ഇബ്രാംഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യൽ.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ആവശ്യമായ വിശ്രമം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..