12 November Tuesday

പാലാരിവട്ടം പാലം: പ്രതികളുടെ റിമാൻഡ്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കൊച്ചി >   പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലെ പ്രതികളുടെ റിമാൻഡ്‌ കാലാവധി 31 വരെ നീട്ടി മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി.  പൊതുമരാമത്ത്‌ വകുപ്പ്‌ മുൻ സെക്രട്ടറി ടി ഒ സൂരജ്‌, ബെന്നി പോൾ, എം ടി തങ്കച്ചൻ എന്നിവരുടെ റിമാൻഡാണ്‌ നീട്ടിയത്‌.

  വ്യാഴാഴ്‌ച വിജിലൻസ് കോടതിയുടെ ക്യാമ്പ് സിറ്റിങ്ങിൽ പ്രതികളെ ഹാജരാക്കി. വിജിലൻസ് ജഡ്ജി ഡോ. ബി കലാം പാഷയാണ്‌  പ്രതികളെ 14 ദിവസം കൂടി റിമാൻഡ് ചെയ്തത്. അതേസമയം കേസിലെ രണ്ടാം പ്രതി എം ടി തങ്കച്ചൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും. മൂന്നാം പ്രതി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ 22ന്‌ പരിഗണിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top