കൊച്ചി
യുഡിഎഫ് സർക്കാരിന്റെ അഴിമതി സ്മാരകമായ പാലാരിവട്ടം പാലം പൊളിക്കൽ പൂർത്തിയായി. പിയറിന്റെ ക്യാന്റിലിവർ ശനിയാഴ്ച പൊളിച്ചതോടെ പാലം നിലംപൊത്തി. ചൊവ്വാഴ്ചയോടെ 17 സ്പാനും ഗർഡറും പൊളിച്ചുനീക്കി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കുവേണ്ടി പെരുമ്പാവൂർ പള്ളാശേരി എർത്ത് വർക്സ് രണ്ട് മാസംകൊണ്ടാണ് പാലം പൊളിച്ചത്. ഡിഎംആർസിയുടെ മേൽനോട്ടത്തിലായിരുന്നു പൊളിക്കൽ.
മുട്ടം യാർഡിൽ നിർമിക്കുന്ന പുതിയ ഗർഡറുകൾ ബുധനാഴ്ച സ്ഥാപിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ നാല് സ്പാനിനുള്ള 24 ഗർഡർ സ്ഥാപിക്കും. 102 ഗർഡറാണ് ആകെ നിർമിക്കേണ്ടത്. ഇതിൽ 37 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. പുതിയ പാലം മെയ് മാസം യാഥാർഥ്യമാക്കും.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അരനൂറ്റാണ്ട് ആയുസ്സ് കണക്കാക്കിയാണ് 42 കോടി മുടക്കി പാലാരിവട്ടം മേൽപ്പാലം നിർമിച്ചത്. രണ്ടരവർഷത്തിനുള്ളിൽ പാലം പൂട്ടി.
നിർമാണ അഴിമതിക്കെതിരെ എൽഡിഎഫ് സർക്കാർ ശക്തമായ നിലപാടെടുത്തപ്പോൾ ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനും ഒടുവിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..