21 October Monday

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

മൂവാറ്റുപുഴ > പാലാരിവട്ടം പാലം നിര്‍മ്മാണം അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെ റിമാന്റില്‍ കഴിയുന്ന നാല് പ്രതികളുടേയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. പ്രതികള്‍ പൊലീസ് അന്വേഷണം നേരിടുന്ന ഘട്ടത്തില്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ കേസില്‍ സാധീനിയ്ക്കുക്കുമെന്നതുള്‍പ്പെയുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

കരാര്‍ സംബന്ധിച്ച ഗവ: ഓര്‍ഡറില്‍ കൃത്രിമം കാട്ടിയെന്ന വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ വാദം കോടതി പരിശോധിച്ചതിനേ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 19 വരെയാണ് പ്രതികളെ റിമാന്റ് ചെയ്തത്. വിജിലന്‍സ് കസ്റ്റഡിയ്ക്ക് ശേഷം കഴിഞ്ഞ 2 ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബികലാംപാഷയാണ് റിമാന്റ് ചെയ്തത്. പ്രതികള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top