13 November Wednesday

പാലാരിവട്ടം അഴിമതി: അന്വേഷണ സംഘം വിപുലീകരിച്ചു; ഡിവൈഎസ്‌പി ശ്യാംകുമാറിന്‌ ചുമതല

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

കൊച്ചി >  പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ സംഘം വിപുലീകരിച്ചു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ നിന്നുള്ള ഡിവൈഎസ്‌പി ശ്യാംകുമാർ അന്വേഷണ ഉദ്യോഗസ്ഥനാകും. നിലവിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ അശോക് കുമാർ സംഘത്തിൽ തുടരും. രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും സംഘത്തിൽ ഉൾപ്പെടുത്തി.

 കേസിൽ ടി ഒ സൂരജ് അടക്കമുള്ളവർ വൻതുക കൈക്കൂലിയായി കൈപ്പറ്റിയെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ നടന്നത്. ഈ തുക ഉപയോഗിച്ച് നടത്തിയ ഇടപാടുകൾ അടക്കം തെളിവുകൾ കണ്ടെത്തുന്നതിന് വിപുലമായ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് വിജിലൻസ്‌ ഡയറക്ടർ ഉത്തരവിറക്കിയത്. അന്വേഷണവിവരം ചോർത്തിയെന്ന് ആരോപിച്ച് സംഘത്തിലെ എഎസ്ഐ ഇസ്മയിലിനെ നേരത്തെ പുറത്താക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top