22 February Saturday

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കാനുള്ള അപേക്ഷയുടെ കാര്യം എന്തായെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

കൊച്ചി > പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷയിൽ തൽസ്ഥിതി എന്തെന്നറിയിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നിർദേശം. അനുമതി അപേക്ഷ ഗവർണറുടെ പരിഗണനയിലാണന്ന് വിജിലൻസ് അറിയിച്ചപ്പോഴാണ് നിലവിലെ സ്ഥിതി അറിയിക്കാൻ കോടതി ഉത്തരവിട്ടത്. വിജലൻസ് ഗവർണറുടെ ഓഫിസിൽ നിന്ന് വിവരങ്ങൾ തേടണം. ഫെബ്രുവരി 18 ന് മുൻപ് പുരോഗതി അറിയിക്കണം.

നോട്ട് നിരോധന കാലത്ത് ഇബ്രാം ഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കണക്കിൽ പെടാത്ത10 കോടി നിക്ഷപിച്ചെന്നും ഇത് പലാരിവട്ടം പാലം അടക്കമുള്ള നിർമാണങ്ങളിൽ നിന്ന് ലഭിച്ച കോഴപ്പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ പൊതുപ്രവർത്തകൻ ഗിരിഷ് ബാബു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്


പ്രധാന വാർത്തകൾ
 Top