കോട്ടയം> പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ ഏത് അന്വേഷണവും നേരിടാൻ യുഡിഎഫ് തയ്യാറാണെന്ന് ഉമ്മൻചാണ്ടി.
കരാറുകാരന് മുൻകൂര്‍ പണം നൽകിയത് അടക്കമുള്ള തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിന്റേതാണ്. പലിശ ഇല്ലാതെയാണ് മുൻകൂർ പണം നൽകിയതെന്ന ആരോപണം തെറ്റാണ്.
അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണം.ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ കരുത്തിലാണ് ഇത് പറയുന്നതെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..