21 October Wednesday

കഴിയുന്നത്ര വേഗത്തിൽ പാലാരിവട്ടത്ത് പാലംനിർമിക്കും; ഇ ശ്രീധരന്റെ സഹായം അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

തിരുവനന്തപുരം > സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലാരിവട്ടം മേൽപ്പാലം കഴിയുന്നത്ര വേഗത്തിൽ പൊളിച്ച് പുതിയത് നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രംഗത്ത് വിദഗ്ധനായ ഇ ശ്രീധരനെപ്പോലുള്ളവരുടെ അഭിപ്രായം അനുസരിച്ചാണ് സർക്കാർ ആദ്യം മുതൽ നിലപാട് സ്വീകരിച്ചത്. അതാണ് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നത്. തുടർനടപടികളിൽ ഇ ശ്രീധരന്റെ പങ്കാളിത്തം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം അഴിമതി കേസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. എന്തോ കാരണത്താൽ വാർത്തയാകുന്നില്ല എന്നേയുള്ളൂ. അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top