22 October Thursday

പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്ന വേഗതയിൽ കുറ്റവിചാരണയും പൂർത്തിയാക്കണം: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

കൊച്ചി > പാലാരിവട്ടം പാലം പൊളിച്ചുപണിയുന്ന വേഗതയിൽത്തന്നെ പാലം നിർമ്മാണത്തിൽ അഴിമതി നടത്തിയവരുടെ കുറ്റവിചാരണയും പൂർത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഈ വിഷയമുന്നയിച്ച് ഡിവൈഎഫ്‌ഐ പ്രക്ഷോഭമാരംഭിക്കും. പാലം നിർമ്മാണത്തിന്റെ മറവിൽ വൻ അഴിമതി നടത്തിയ വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ പദവി രാജിവെക്കണമെന്നാവശ്യപ്പെട്ട് കളമശേരിയിൽ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലം പണിയിലൂടെ സ്വരൂപിച്ച കൊള്ള മുതൽ കണ്ടെടുത്ത് പാലം പുനർനിർമ്മാണത്തിന് ഉപയോഗിക്കണം. കേരളത്തെ കൊള്ളയടിച്ചവരെ മുഴുവൻ  പ്രത്യേക കോടതി രൂപീകരിച്ച് അതിവേഗ വിചാരണ നടത്തണം. കൊള്ള മുതലിന്റെ പങ്കുപറ്റിയതിനാലാണ് ലീഗും യുഡിഎഫും ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നത്. കേരളത്തെ വീണ്ടും കൊള്ളയടിക്കാനുള്ള അവസരത്തിനായാണ് ഇവർ രണ്ടാം വിമോചന സമരത്തിനിറങ്ങിയതെന്നും റഹീം പറഞ്ഞു.

സൗത്ത് കളമശേരിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചങ്ങമ്പുഴ നഗറിൽ എംഎൽഎ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. ജോയന്റ് സെക്രട്ടറി വി കെ സനോജ്, സോളമൻ സിജു, ലിറ്റീഷഫ്രാൻസിസ്, ജില്ല സെക്രട്ടറി എ എ അൻഷാദ്, ബ്ലോക്ക് സെക്രട്ടറി എ ആർ രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top