13 November Wednesday

പാലാരിവട്ടം പാലം അഴിമതി; ഭാരപരിശോധന നടത്തിയില്ലെന്ന വാദം സൂരജിന്‌ ഗുണം ചെയ്യില്ലെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019
കൊച്ചി > പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതിക്കേസിലെ നാലാം പ്രതി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി. പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തിയില്ലെന്ന വാദവും കേസെടുക്കാൻ മുൻകൂർ അനുമതി വേണമെന്ന വാദവും സൂരജിന് ഗുണം ചെയ്തേക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. അന്വേഷണ സംഘം വിപുലീകരിച്ചതായും മൊബലൈസേഷൻ അഡ്വൻസ് സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തതായും വിജിലൻസ് കോടതിയെ അറിയിച്ചു.കേസ് 22 ന് വീണ്ടും പരിഗണിക്കും.

പ്രധാന വാർത്തകൾ
 Top