25 June Tuesday

പാലക്കാട‌് വി കെ ശ്രീകണ്ഠന‌് ജയം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

പാലക്കാട‌്> പാലക്കാട‌് യുഡിഎഫ‌് സ്ഥാനാർഥി വി കെ ശ്രീകണ്ഠന‌് അട്ടിമറി ജയം. അവസാനം വരെ നടന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ 11637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് ശ്രീകണ്ഠന്റെ വിജയം. വി കെ ശ്രീകണ്ഠൻ 399274 വോട്ടും, എൽഡിഎഫ‌് സ്ഥാനാർഥി എം ബി രാജേഷ‌് 387637 വോട്ടും നേടി.

എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ 218556 വോട്ടുനേടി. ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലും നാലിടത്തും എം ബി രാജേഷ‌് മുന്നിട്ട‌് നിന്നെങ്കിലും മറ്റു മണ്ഡലങ്ങളിലെ ശ്രീകണ്ഠന്റെ ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞില്ല. പട്ടാമ്പി, മണാർക്കാട‌്, പാലക്കാട‌് എന്നീ മണ്ഡലങ്ങളാണ‌് ശ്രീകണ്ഠന‌് ഭൂരിപക്ഷം നൽകിയത‌്.


പ്രധാന വാർത്തകൾ
 Top