പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിനുകൾ വൈകും
പാലക്കാട്> പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ ജങ്ഷൻ– കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ(06458) 10, 16 തീയതികളിൽ 50 മിനിറ്റും കോയമ്പത്തൂർ ജങ്ഷൻ– മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22610) 16ന് 40 മിനിറ്റും വൈകിയോടും.
0 comments