03 March Wednesday

പാലക്കാട്‌ കരിമ്പുഴയിൽ കോൺഗ്രസ്‌, ലീഗ്‌ ബന്ധം ഉപേക്ഷിച്ച്‌ 53 കുടുംബം സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

വിവിധ രാഷ്ട്രീയ പാർടികൾ വിട്ടുവന്നവർക്ക്‌ കോട്ടപ്പുറം സെന്ററിൽ നൽകിയ സ്വീകരണം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ശ്രീകൃഷ്ണപുരം > കരിമ്പുഴയിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച് സിപിഐ എമ്മിനൊപ്പം എത്തിയവർക്ക്‌ സ്വീകരണം നൽകി. കോൺഗ്രസ്‌, മുസ്ലിം ലീഗ്, സിപിഐ തുടങ്ങിയ പാർടികളിൽനിന്നായി 53 പേരും അവരുടെ കുടുംബങ്ങളുമാണ് സിപിഐ എമ്മിലേക്കെത്തിയത്.

കോട്ടപ്പുറം സെന്ററിൽ  നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം എം മോഹനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി  എൻ ഹരിദാസൻ, ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ, ഏരിയ കമ്മിറ്റി അംഗം പി സജീവ്കുമാർ എന്നിവർ സംസാരിച്ചു. കരിമ്പുഴ ലോക്കൽ സെക്രട്ടറി കെ സുബ്രഹ്മണ്യൻ സ്വാഗതവും എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top