11 April Sunday

പാലക്കാട് നഗരത്തില്‍ തീപിടുത്തം; ഹോട്ടല്‍ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021

പാലക്കാട് > പാലക്കാട് നഗരത്തിലെ ഹോട്ടലില്‍  തീപിടുത്തം. മൂന്ന് നിലകളുള്ള ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. സ്റ്റേഡിയം ബൈപാസില്‍ നൂര്‍ജഹാന്‍ ഗ്രൂപ്പിന്റെ ഒപ്പണ്‍ഗ്രില്‍ എന്ന ഹോട്ടലാണ് പകല്‍ പന്ത്രണ്ടോടെ  കത്തിനശിച്ചത്.  ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.

സമീപത്തെ ചെറു ഹോട്ടലിലേക്കും തീപടര്‍ന്നു. പാലക്കാട് അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ തീയണക്കല്‍ തുടരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top