14 October Monday

പാലക്കാട് ജില്ലാതല തദ്ദേശ അദാലത്ത് 19ന് നടക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

പാലക്കാട് > സംസ്ഥാന സര്‍ക്കാറിന്റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാതല തദ്ദേശ അദാലത്ത് ആഗസ്ത് 19ന് നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ മണപ്പുള്ളിക്കാവിലെ കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ രാവിലെ 9.30 മുതല്‍ അദാലത്ത് നടക്കും.

അദാലത്തില്‍ പരാതികള്‍ നേരിട്ടും നല്‍കാമെന്ന് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എം കെ ഉഷ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഉള്ള പരാതികള്‍ തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങള്‍ ഒഴിച്ചുള്ള 11 വിഷയങ്ങളാണ് തദ്ദേശ അദാലത്തില്‍ പരിഗണിക്കുക. അഞ്ചു ഉപജില്ലാ സമിതി കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പരാതികള്‍ ഫീല്‍ഡ് തല അന്വേഷണം നടത്തി പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top