27 September Monday

പാലക്കാട്‌ പുതുപ്പരിയാരത്ത്‌ ബിജെപി, കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച് നിരവധിപേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

പുതുപ്പരിയാരത്ത്‌ വിവിധ പാർടികൾ വിട്ടുവന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

പുതുപ്പരിയാരം > ആർഎസ്എസ്,കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ  16 യുവാക്കളും കുടുംബവും സിപിഐ എമ്മിലേക്ക്.  ആർഎസ്എസ് പുതുപ്പരിയാരം ശാഖാ മുഖ്യശിക്ഷക് എം കിരൺ, കാര്യവാഹക് കെ സുമേഷ്, ഘടനായക് എം ശരൺ, സുധീഷ്, മുൻ മുഖ്യശിക്ഷക് സുജിത്, ആർഎസ്എസ്-ബിജെപി പ്രവർത്തകരായ എം അരുൺ, കെ രാജേഷ്, കെ ശ്രീരാഗ്, ആർ സന്ദീപ്, എസ് സജീവ്, ജിജിഷ്, കാവിൽപ്പാട്ടിലെ കോൺഗ്രസ് നേതാവ്‌ നകുലൻ, ഷംസുദീൻ, സുരേഷ്, മനേഷ്, അനീഷ് എന്നിവരാണ്‌ സിപിഐ എമ്മിനൊപ്പം ചേരാനെത്തിയത്‌. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ സിപിഐ എമ്മിലേക്ക്‌ എത്തുമെന്ന് കിരൺ പറഞ്ഞു.
 
സ്വീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി കെ ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ്, ഏരിയ സെക്രട്ടറി സി ആർ സജീവ്, ഏരിയ കമ്മിറ്റി അംഗം എൽ ഇന്ദിര, വി ചാമിക്കുട്ടി, ജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ്‌ പി ആർ ബിന്ദു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ സുകുമാരൻ സ്വാഗതവും മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top