05 December Thursday
ഇരുവരും എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിനെ പിന്തുണയ്‌ക്കും

കോൺഗ്രസിൽ 
വീണ്ടും പൊട്ടിത്തെറി ; ഷാഫിക്കെതിരെ 
തുറന്നടിച്ച്‌ മണ്ഡലം 
സെക്രട്ടറിയും പഞ്ചായത്ത് അംഗവും

സിബി ജോർജ്ജ്‌Updated: Saturday Nov 2, 2024

എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിനൊപ്പം കോൺഗ്രസ്‌ നേതാവ്‌ 
ശശിയും ഭാര്യ സിത്താരയും


പാലക്കാട്
പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം തുറന്നുപറഞ്ഞ്‌ രണ്ട്‌ നേതാക്കൾകൂടി കോൺഗ്രസിൽനിന്ന്‌ പുറത്തേക്ക്‌. കോൺഗ്രസ്‌ പിരായിരി മണ്ഡലം സെക്രട്ടറി ജി ശശി, പിരായിരി പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ അംഗവും ശശിയുടെ ഭാര്യയുമായ സിത്താര എന്നിവരാണ്‌ രാജിവ്ച്ചത്‌. എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിന്‌ പിന്തുണയും പ്രഖ്യാപിച്ചു.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും  പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന്‌ ശശിയും സിത്താരയും പറഞ്ഞു. റോഡ്‌ ഉൾപ്പെടെയുള്ള വികസനകാര്യങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും ഷാഫി അവഗണിച്ചു. ജനങ്ങളുടെ ആവശ്യങ്ങളോടെല്ലാം മുഖംതിരിച്ചു. അവരുടെകൂടെ നിൽക്കുന്നവരെമാത്രം സംരക്ഷിക്കുകയാണ്‌.  മുപ്പതുവർഷമായി കോൺഗ്രസ്‌ പ്രവർത്തകനാണ്‌. ബൂത്ത്‌ പ്രസിഡന്റായിരുന്നു. പാർടിക്കുവേണ്ടി നന്നായി കഷ്ടപ്പെട്ടു. അവഗണന  ഇനി തുടരാൻ കഴിയില്ല. പാർടിയുടെ തെറ്റായപോക്കിൽ വേദനിക്കുന്ന ഒരുപാടുപേർ ഞങ്ങൾക്കൊപ്പമുണ്ട്‌. പലരും അതൃപ്‌തി അറിയിച്ചിട്ടുണ്ട്‌. പഞ്ചായത്ത്‌ അംഗമായി തുടരുമെന്ന്‌ സിത്താരയും വ്യക്തമാക്കി. അതേസമയം, ഇരുവരെയും പിന്തിരിപ്പിക്കാൻ വി കെ ശ്രീകണ്‌ഠൻ എംപിയും മറ്റ്‌ കോൺഗ്രസ്‌ നേതാക്കളും നടത്തിയ അനുനയനീക്കം ഫലിച്ചില്ല.

എസ്‌ഡിപിഐ പിന്തുണ 
യുഡിഎഫിന്‌
ഉപതെരഞ്ഞെടുപ്പിൽ വയനാട്‌ പാർലമെന്റ്‌, പാലക്കാട്‌ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണയ്‌ക്കുമെന്ന്‌ വർഗീയ സംഘടനയായ എസ്‌ഡിപിഐ. എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ യുഡിഎഫ്‌ പറഞ്ഞിട്ടില്ലെന്നും അവരെ പിന്തുണയ്‌ക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേനത്തിൽ പറഞ്ഞു. എഡ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ടുവേണ്ടെന്ന്‌ ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. ചേലക്കര മണ്ഡലത്തിൽ ഇരു മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top