Deshabhimani

ഉപതെരഞ്ഞെടുപ്പിനുള്ള കാരണം ജനങ്ങൾക്ക് ബോധ്യമുണ്ട്, അവർ തീരുമാനമെടുക്കും: ഡോ. പി സരിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 07:51 AM | 0 min read

പാലക്കാട്> പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ടായ കാരണമെന്താണ് എന്നതിനെ പറ്റി ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും അവരുടെ മനസിൽ തീരുമാനമുണ്ടെന്നും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ.

ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ട്. വളരെ ശക്തമായൊരു തീരുമാനമാണത്. . ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടർമാരുടെ മുഖഭാവങ്ങളിൽ നിന്ന് മനസിലാവും. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു.

പോളിംഗ് ശതമാനം നിലനിർത്താൻ കഴിയുമെന്നും സരിൻ പറഞ്ഞു. വോട്ടിന്റെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. എൽഡിഎഫ് 70,000ത്തിൽ കുറയാതെ വോട്ട് നേടും.  ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവർക്കാണ് വോട്ട്. വോട്ടർമാർ വലിയ പ്രതീക്ഷയിലാണ്. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.

 



deshabhimani section

Related News

0 comments
Sort by

Home