22 October Tuesday

പാലായിൽ മുഖ്യമന്ത്രിയുടെ പ്രചരണം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പാലാ > പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികൾക്ക് ബുധനാഴ്ച്ച തുടക്കമാകും. മൂന്ന് ദിവസത്തെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

18 ന് രാവിലെ പത്തിന് മേലുകാവുമറ്റം, വൈകിട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പേണ്ടാനംവയൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 19 ന് രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി, 20 ന് രാവിലെ പത്തിന് പനയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗൺ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.


പ്രധാന വാർത്തകൾ
 Top