22 October Tuesday

പാലായിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സെപ്തംബര്‍ നാലിന്; പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

തിരുവനന്തപുരം > പാലാ ഉപതെര‍ഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പൻ മത്സരിക്കും. എൻസിപിയുടെ തീരുമാനം ഇടത് മുന്നണി അംഗീകരിച്ചതോടെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സെപ്തംബര്‍ നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.

തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്.കെ എം മാണിയെ പോലെ ശക്തനായ എതിരാളി ഇല്ല എന്നത് അനുകൂല ഘടകമാണെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top