18 October Friday

നിഷയ്ക്ക് സാധ്യതയില്ലെന്ന് ജോസഫ് ; അഭിപ്രായ ഭിന്നത രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

തൊടുപുഴ >  പാലായിൽ നിഷ ജോസ് കെ മാണിക്ക് സാധ്യതയില്ലെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. എല്ലവർക്കും സ്വീകാര്യനായ സ്ഥാനാർഥിയെയാണ് പരിഗണിക്കുന്നതെന്നും തൊടുപുഴയിലെ വസതിയിൽ മാധ്യമങ്ങളോട് അദ്ദേഹം ആവർത്തിച്ചു. ഇതോടെ കേരളാ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി.ഞായറാഴ്‌ച വൈകിട്ട് കോട്ടയത്ത് നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുത്ത് നേതാക്കളുമായി ആലോചിച്ച് സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും ജോസഫ് പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top