27 May Wednesday

പാലാരിവട്ടം അഴിമതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനാകുമോ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

പാലാ > പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതി കേസില്‍ നിന്ന് ഉന്നതരാരും തന്നെ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് സംസ്ഥാന സര്‍ക്കാര്‍.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന കുംഭകോണങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ അഴിമതിയില്‍ നിന്നും രക്ഷപെടാനാകുമോയെന്നും കോടിയേരി ചോദിച്ചു.

പാലാ മേവടയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഫെഡറലിസത്തെയും തകര്‍ക്കുകയാണ്.

ഏകാധിപത്യ ഭരണം നടപ്പിലാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.എന്നാല്‍ സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

പാലായില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ്. പാലായിലെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മികച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top