18 October Friday
രണ്ടില ചിഹ്‌നത്തിനായി ഇരുവിഭാഗവും

ജോസ് ടോമിന്റെ പത്രിക തള്ളണമെന്ന്‌ ജോസഫ് വിഭാഗം; പത്രിക കൂടുതൽ വാദത്തിനായി മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

പാലാ> യുഡിഎഫ്‌ സ്‌ഥാനാർത്ഥി കേരള കോൺഗ്രസ്‌ എമ്മിന്റെ ജോസ് ടോം നൽകിയ പത്രിക കൂടുതൽ വാദത്തിനായി മാറ്റി. വിമത സ്‌ഥാനാർത്ഥി ജോസഫ്‌ കണ്ടത്തിലിന്റെ പത്രിക സ്വീകരിച്ചു.

പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ രണ്ടില ചിഹ്‌നത്തിനായി ഇരുവിഭാഗവും വാദമുന്നയിച്ചു. ജോസ് ടോം 14 കോളങ്ങൾ  പൂരിപ്പിച്ചിട്ടില്ലെന്നും പാർട്ടിയുടെ യഥാർത്ഥ സീൽ വച്ച് ഒരു സ്ഥാനാർത്ഥിക്കും വർക്കിങ് ചെയർമാൻ  പി ജെ ജോസഫ് ചിഹ്നം നൽകിയിട്ടില്ലെന്നും അറിയിച്ചു.സ്‌റ്റീഫൻ ജോർജ്‌ പാർടിയുടെ ഔദ്യോഗിക ഭാരവാഹി അല്ല.   സ്റ്റീഫൻ ജോർജിന് പാർട്ടിയുമായി ബന്ധവുമില്ലെന്നും സ്റ്റിയറിങ് കമ്മിറ്റി പുറത്താക്കിയവരുടെ കൂട്ടത്തിൽ സ്റ്റീഫൻ ജോർജുമുണ്ടെന്നും വാദിച്ചു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജോസ്‌ ടോമിനെ പാർടി സ്‌ഥാനാർത്ഥിയായി പരിഗണിക്കരുതെന്നും ജോസഫ്‌ വിഭാഗം ആവശ്യപ്പെട്ടു.

സ്‌ഥാനാർത്ഥിക്ക്‌ ചിഹ്നം കൊടുക്കേണ്ടത്‌  ചെയർമാൻ ആണെന്ന്‌ ഭരണഘടന പറയുന്നില്ലെന്ന്‌  ജോസ്‌ കെ മാണി വിഭാഗം സ്‌ഥാനാർത്ഥിയായ ജോസ്‌ ടോം വാദിച്ചു.  അംഗങ്ങളെ സസ്പെൻറ് ചെയ്യാൻ വർക്കിംഗ്‌  ചെയർമാന് അധികാരമില്ല. ഭരണഘടനയനുസരിച്ച്‌ സ്‌റ്റിയറിങ്‌ കമ്മിറ്റിക്കാണ്‌ അതിനധികാരം. സ്റ്റീഫൻ ജോർജിനെ ഓഫീസ് സെക്രട്ടറിയാക്കിയത് സ്റ്റിയറിങ്‌ കമ്മിറ്റിയാണ്‌ .ആദ്യം പത്രിക ആര് ആദ്യം തന്നു എന്നത് പരിഗണിക്കണമെന്നും വാദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top